പ്രിയപ്പെട്ട സർ,
ഞങ്ങളുടെ അമ്മയുടെ ഭൂമി (സ്വത്ത്) സംബന്ധിച്ചുള്ള വിഷയത്തിൽ നീതിപൂർവമായ പ്രശ്നപരിഹാരവും വിദക്ത ഉപദേശം തേടുന്നു. ചുവടെ ചേർത്തിട്ടുള്ള കഥ ദയവായി വായിക്കുവാൻ ക്ഷമ കാണിക്കുവാൻ അപേക്ഷിക്കുന്നു .
മൂന്നു മക്കളും അമ്മയും അഛനും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത് . ഞാൻ ഇളയ മകൻ മഹേഷ് (45 years). എനിക്ക് ഒരു മൂത്ത സഹോദരനും (47 years) സഹോദരിയും (49 years) ഉണ്ട്. ഞങ്ങൾ എല്ലാവരും വിവാഹിതരാണ്.
ഞങ്ങളുടെ മാതാപിതാക്കൾ 1972 - ഇൽ മുത്തശ്ശിയിൽ നിന്നും (അമ്മയുടെ അമ്മയിൽ നിന്നും) 42 സെന്റ് സ്ഥാലം വാങ്ങി വീടുവച്ചു താമസം തുടങ്ങി. എന്നാൽ അതിൽ 12 സെന്റ് ഭൂമി മുത്തശ്ശിയുടെ ഉടമസ്ഥാതയിൽ ആയിരുന്നു. അതായത് മുകളിൽ പറഞ്ഞ 42 സെന്റിൽ ഈ 12 സെന്റും ഉൾപ്പെട്ടിരുന്നു. ചുക്കത്തിൽ ഞങളുടെ മാതാപിതാക്കൾ 30 സെന്റിനും വീടിനും മാത്രമായിരുന്നു യഥാർത്ഥ അവകാശം. എന്നിരുന്നാലും ഈ 12 സെന്റ് 1972 മുതൽക്കേ മാതാപിതാക്കളുടെ കൈവശമായിരുന്നു. അവർ അതിനു കരം അടക്കുകയും അനുഭവിക്കുകയും ചെയ്തുപോന്നു.
1987 ഇൽ അപ്രതീഷിതമായി മുത്തശ്ശി മരണപ്പെട്ടു. അവർക്ക് 6 മക്കൾ ആയിരുന്നു (2 മകൻ, 4 മകൾ). അങ്ങനെ മുകളിലെ 12 സെന്റിന്റെ അവകാശം ഈ 6 മക്കൾക്കുമായി യഥാക്രമം 2 സെന്റ് എന്ന രീതിയിൽ വന്നുചേർന്നു. അതിൽ ഒരു മകൻ തന്റെ 2 സെന്റ് അവകാശം 1989 ഇൽ അമ്മക്ക് രേഖാമൂലം ദാനം ചെയ്തു. അങ്ങനെ 'അമ്മ തന്റേതുൾപ്പടെ ഇപ്പോൾ 4 സെന്റിന് ആവകാശിയായി. പിൽക്കാലത്തു അവരിൽ 4 പേർ മരണപ്പെട്ടു. ഒടുവിൽ ഇപ്പോൾ അമ്മയും മേല്പറഞ്ഞ (2 സെന്റ് ദാനം ചെയ്‌ത) സഹോദരനും അവശേഷിക്കുന്നു. ഇവരുടെ മരണപ്പെട്ട കൂടപ്പിറപ്പുകൾക്ക് (4 പേർക്കുംകൂടി) 19 മക്കളും ഉണ്ട്. അതിലും 4 പേർ പിൽക്കാലത്തു മണമടഞ്ഞു. ഇപ്പോൾ ഈ 12 സെന്റ് ഭൂമിയിൽ (പ്രസ്തുത 4 സെന്റ് ഒഴിച്ചാൽ), 8 സെന്റിന്റെ അവകാശം സങ്കീർണ്ണമാണ്.
ഇതിനിടയിൽ അല്പം സ്വകാര്യം പറയട്ടെ. ഞങ്ങളുടെ സഹോദരി 1985 ഇൽ വിവാഹിദയായി. വിവാഹനന്തരം നമ്മുടെ വീടും 20 സെനറ്റ് ഭൂമിയും മാതാപിതാക്കൾ അവരുടെ കാലശേഷം അവകാശം സഹോദരിക്ക് രജിസ്റ്റർ ചെയ്തുനൽകി. 2010 ഇൽ അപ്രതീക്ഷിതമായി ഞങ്ങളുടെ പിതാവും മരണപ്പെട്ടു. തുടർന്ന് 2011 ഇൽ അമ്മ Myasthenia Gravis എന്ന അപൂർവ രോഗത്തിന് കീഴ്‌പ്പെട്ടു. ചികിത്സാ ചെലവ് കൂടിയതിനെത്തുടർന്നു അമ്മ തന്റെ 10 സെന്റ് ഭൂമി വിറ്റു. പ്രസ്തുത വീട്ടിൽ ഞങളുടെ 'അമ്മ ചികിത്സയും മരുന്നുമായി ദൈവാനുഗ്രഹത്താൽ ഒറ്റയ്ക്ക് കഴിഞ്ഞുവരുന്നു.
മകൾക്കു മരണാനന്തര അവകാശം നൽകിയ ആ വീടിന്റെയും 20 സെന്റിനും പുറകിൽ ഉള്ള 12 സെന്റ് ഭൂമിയിൽ (വഴി ഇല്ലാത്ത ഭൂമി) 4 സെന്റിന്റെ ഉടമസ്ഥാവകാശവും 8 സെന്റിന്റെ ഉടമസ്ഥാവകാശം ഇല്ലാത്ത അവസ്ടയുമായി നിൽക്കുന്നു.
ക്രമാതീതമായി കൂടിവരുന്ന ചികിത്സ ച്ചെലവുകൾക്കായി ഈ 12 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടിയാൽ കഴിയാമായിരുന്നു എന്ന ചിന്തയിലാണ് ഈ അമ്മ. ഇന്ത്യൻ ഭരണഘടന ആനുസരിച്ചും കേരളീയഭൂനിയമം അനുസരിച്ചും കഴിഞ്ഞ 45 വർഷമായി പരിപാലിച്ചുപോകുന്ന ഈ ഭൂമിയിൽ അമ്മക്ക് അർഹതയുണ്ടോ എന്ന ചോദ്യമാണ് ഈ അമ്മയുടേത്.
മുകളിലുള്ള ആശയങ്ങളിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽദയവായി പറയുക. വ്യക്തമായി വിശദീകരിക്കാം.
താങ്കളുടെ വിലയേറിയ നിയമോപദേശം വിനയപൂർവം അപേക്ഷിക്കുന്നു.
സത്യസന്ധതയോടെ
മഹേഷ്.