dear sir,
സാർ ഞാൻ ഒരാളുടെ കൈയിൽ നിന്നും 170000 പലിശക്ക് കടം വാങ്ങിയിരുന്നു ഒരു മാസത്തെ കാലയളവിൽ തിരിച്ചു കൊടുക്കാം എന്ന വ്യവസ്ഥയിൽ ആണ് വാങ്ങിയത് പക്ഷെ എനിക്കതു നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല ഭീമമായ തുകയാണ് അയാൾ എന്റെ കൈയിൽ നിന്നും പലിശ ഇനത്തിൽ വാങ്ങുന്നത് 5% ആണ് അയാളുടെ പലിശ നിരക്ക്. എന്നാൽ കഴിയുന്ന തുക ഞാൻ പലിശ ഇനത്തിൽ ഇപ്പോൾ കൊടുത്തു. ഫോണിലൂടെ കുറെ തവണ ഭീഷണി മുഴക്കിയിരുന്നു, ഒരു തവണ എന്റെ അമ്മയും ഗർഭിണി ആയ ഭാര്യയും മാത്രം വീട്ടിൽ ഉള്ളപ്പോൾ രാത്രി 9.30 pm നു ശേഷം ആള് വീട്ടിൽ വന്നു കുറെ നേരം ഇരുന്നു ഞാൻ ക്യാഷ് തന്നിട്ടേ പോകു എന്ന് പറഞ്ഞു. പൈസ വാങ്ങുന്ന സമയത്തു എന്റെ കൈയിൽ നിന്നും ഒരു blank മുദ്ര പത്രത്തിലും, പിന്നെ ചെക്ക് ഉം ഒപ്പിട്ട് വാങ്ങിയിരുന്നു.ഞാൻ ഒരു ലോൺ വച്ചിട്ടുണ്ട് അത് കിട്ടി കഴിഞ്ഞാൽ ഈ തുക മുഴുവനായി കൊടുത്തു തീർക്കം എന്ന് പറഞ്ഞതാണ് പക്ഷെ ഈ ലോക്ക് ഡൗൺ സമയത്തും അയാൾ പലിശ വേണം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു... ഞാൻ എന്താണ് സർ ചെയ്ണ്ടതു ആളുടെ കൈയിൽ നിന്നും വാങ്ങിയ 170000/- ഞാൻ തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥനാണ് പക്ഷെ പലിശ ഇനത്തിൽ ഒരിളവ് കിട്ടാൻ ഞാൻ എന്തു ചെയ്യണം. ലോൺ ശെരി ആയി കഴിഞ്ഞാൽ ഞാൻ തുക കൊടുത്തോളം. കുറച്ചു കടം വേറെയും ഉണ്ട് അത് തീർക്കാൻ ആണ് ലോൺ വച്ചിരിക്കുന്നത്.... ഈ പലിശ യിൽ നിന്നും ഒഴിവാക്കി കിട്ടാൻ എന്താ ചെയ്യണ്ടേ
This was suppoused to be on malyalam site.